ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

പൂവച്ചല്‍ ജംഗ്ഷനില്‍ നിന്നാണ് മുത്തൂറ്റ് ബാങ്ക് മാനേജറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് പൂവച്ചല്‍ ജംഗ്ഷനില്‍ നിന്നാണ് മുത്തൂറ്റ് ബാങ്ക് മാനേജറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡില്‍ ഇറക്കി വിടുകയായിരുന്നു.

കള്ളിക്കാട് ബ്രാഞ്ചില്‍ നിന്ന് ഒരുമാസം മുന്‍പാണ് കണ്ടല സ്വദേശിയായ ഗിരീഷ് പൂവച്ചല്‍ ബ്രാഞ്ച് മാനേജറായി എത്തിയത്. വൈകിട്ട് ബാങ്കില്‍ നിന്ന് വീട്ടിലേക്കിറങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ഇയാളെ തടഞ്ഞ് വെച്ചത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം ഇവര്‍ ബാങ്ക് മാനേജറെ തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്തെന്നതില്‍ വ്യക്തതയില്ല.

Content Highlights:Police in Kerala have confirmed that the accused involved in the bank manager abduction case will be taken into custody soon. The investigation is progressing rapidly, with authorities intensifying efforts to trace and arrest those responsible for the incident.

To advertise here,contact us