ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ടയ്ക്ക് മോഹൻലാലും; തൂഫാൻ വാരിയർ ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി മോഹൻ ലാൽ

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ഓപ്പറേഷൻ തൂഫാൻ്റെ നോഡൽ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും അദേഹം കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്നാണ് ഓപ്പറേഷൻ തൂഫാനെ മോഹൻലാൽ വിശേഷിപ്പിച്ചത്. ഇനി മുതൽ ഓപ്പറേഷൻ തൂഫാൻ്റെ പ്രചാരത്തിന് മോഹൻലാവും മുൻനിരയിൽ പ്രവർത്തിക്കും. ഇതിൻ്റെ ഭാ​ഗമായി തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് സമ്മാനിച്ചു. 'I AM A TOOFAN WARRIOR' എന്ന ബാഡ്ജാണ് സമ്മാനിച്ചത്.

അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 10 കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയെന്നും ആകെ 2778 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 1.58 കിലോ എംഡിഎംഎ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights:

To advertise here,contact us