പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയില്‍

പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പതിനാറുവയസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ശേഷം പ്രതി സഹദ് കണിയാപുരത്ത് കാര്‍ ഉപേക്ഷിച്ചിരുന്നു. പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൈതറക്കോണം സ്വദേശിനി സൈനയ്ക്കാണ് കുത്തേറ്റത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാത്തുനിന്ന സഹദ് കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

വീട്ടില്‍ നിന്നും ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തിരുന്നാണ് യുവാവ് കുത്തിയത്. മുഖത്തും മുതുകിലുമാണ് കുത്തിയത്. മുതുകിലെ മുറിവ് ആഴത്തിലുളളതാണ്. പെൺകുട്ടിയെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Content Highlights: Plus Two student stabbed for rejecting love in Thiruvananthapuram ; Suspect arrested

To advertise here,contact us