'അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു'; SFI കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകി ഏരിയാ കമ്മിറ്റി അംഗം

നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

കാസര്‍കോട്: എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.

നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുരാഗിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. രണ്ട് മാസം മുമ്പാണ് ഏരിയാ കമ്മിറ്റി അംഗം പരാതി നല്‍കിയത്.

ആദ്യം പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു ഏരിയാ കമ്മിറ്റി ശ്രമിച്ചത്. പക്ഷേ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പല തവണ ഇയാള്‍ അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Content Highlights: An SFI Area Committee member has filed a complaint against the organization's Kasaragod District Secretary

To advertise here,contact us