പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപണം; DYFI പ്രതിഷേധം

കഴിഞ്ഞ ഏപ്രിലില്‍ കാലാവധി കഴിഞ്ഞ മരുന്നായിരുന്നു കുട്ടിക്ക് നല്‍കിയത്

തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം. പാറശ്ശാല തളച്ചാന്‍വിള സ്വദേശിയുടെ മകള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി ഡ്രിപ്പ് ഇട്ടത്. കഴിഞ്ഞ ഏപ്രിലില്‍ കാലാവധി കഴിഞ്ഞ മരുന്നായിരുന്നു കുട്ടിക്ക് നല്‍കിയത്.

സംഭവത്തില്‍ ഡിവൈഎഫ്‌ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത് സജ്ജമായിരുന്നത്. ആശുപത്രിയുടെ പ്രധാന കവാടം ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു.

ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. അതേസമയം പരാതിയില‍ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ആശുപത്രിയുടെ പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മരുന്നുകള്‍ മാറ്റുന്നതിനിടെ സംഭവിച്ച പിഴവാകാമെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ മറുപടി.

Content Highlights: Allegation of Expired Medicine Being Given to Three-Year-Old at Parassala Taluk Hospital

To advertise here,contact us