പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവം: റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് കെ മുരളീധരൻ

കുടിവെള്ള പ്രശ്നത്തിനും ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി

കോഴിക്കോട്: കോഴിക്കോട് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം 14-ാം തീയതിയാണ് പ്രസവത്തിനിടെ കുട്ടിയുടെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റ തെങ്ങ് സ്വദേശി സുജിൻ, അമല ദമ്പതികളുടെ കുട്ടിയുടെ കൈയാണ് പ്രസവത്തിൽ പുറത്തെടുക്കുമ്പോൾ പൊട്ടിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിങ് ഓഫീസർ തസ്തിക വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി 12 എംഎൽഎമാർ ആശുപത്രി വികസനത്തിന് ഫണ്ട് അനുവധിക്കുമെന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നത്തിനും ഉടൻ പരിഹാരം ഉണ്ടാകും. ചില ഡിപ്പാട്ട്‌മെൻ്റുകളിൽ സീനിയർ ഓഫീസർമാരെ നിയമിക്കുമെന്നും പിഎസ്‌സി ഒഴിവുകൾ വേഗത്തിൽ നികത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പഴയ ക്വഷാലിറ്റിയുടെ മേൽക്കൂരയുടെ പിഡബ്ല്യുഡിയോ് നന്നാക്കൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. വെർച്ചൽ ഓട്ടോപ്‌സി പദ്ധതിക്ക് 30 , 40 കോടി വരും ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഴയ സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ ഫിനാൻസ് മിസിസ്‌റ്റർ, മുഖ്യമന്ത്രിയുമായി സംസാരിച്ച് മാറ്റം വരുത്താൻ ശ്രമിക്കും

വയനാട്ടിലെ വിദ്യാർത്ഥികളുടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നുള്ള പരിശോധന ഫലം പുറത്ത് വന്നിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ പരിശോധന ഫലം പുറത്ത് വരാൻ ഉണ്ട്. ഷിഗല്ലയെന്ന് സംശയിക്കുന്നു. കിണറിലെ വെള്ളത്തിൻറെ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അഞ്ചു ദിവസത്തിനകം ഫലം പുറത്തുവരുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഷിഗെല്ല നിലവിൽ നിയന്ത്രണ വിധേയമാണെന്നും സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറോട് കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ തൃപ്തിയില്ല. ചേവായൂർ അവയവ മാറ്റ ആശുപത്രിക്ക് തറക്കല്ല് മാത്രമാണ് ഇട്ടത്.

തിരുവിതാംകൂർ ക്ഷേത്രങ്ങളിലെ കവർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ദൈവത്തിനോട് ഭക്തിയുള്ളവർ കക്കില്ലെന്നും റിപ്പോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിങ് ഓഫീസർ തസ്തിക വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി 12 എംഎൽഎമാർ ആശുപത്രി വികസനത്തിന് ഫണ്ട് അനുവധിക്കുമെന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നത്തിനും ഉടൻ പരിഹാരം ഉണ്ടാകും. ചില ഡിപ്പാട്ട്‌മെൻ്റുകളിൽ സീനിയർ ഓഫീസർമാരെ നിയമിക്കുമെന്നും പിഎസ്‌സി ഒഴിവുകൾ വേഗത്തിൽ നികത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പഴയ ക്വഷാലിറ്റിയുടെ മേൽക്കൂരയുടെ പിഡബ്ല്യുഡിയോ് നന്നാക്കൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. വെർച്ചൽ ഓട്ടോപ്‌സി പദ്ധതിക്ക് 30 , 40 കോടി വരും ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഴയ സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ ഫിനാൻസ് മിസിസ്‌റ്റർ, മുഖ്യമന്ത്രിയുമായി സംസാരിച്ച് മാറ്റം വരുത്താൻ ശ്രമിക്കും.

വയനാട്ടിലെ വിദ്യാർത്ഥികളുടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നുള്ള പരിശോധന ഫലം പുറത്ത് വന്നിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ പരിശോധന ഫലം പുറത്ത് വരാൻ ഉണ്ട്. ഷിഗല്ലയെന്ന് സംശയിക്കുന്നു. കിണറിലെ വെള്ളത്തിൻറെ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അഞ്ചു ദിവസത്തിനകം ഫലം പുറത്തുവരുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഷിഗെല്ല നിലവിൽ നിയന്ത്രണ വിധേയമാണെന്നും സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറോട് കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ തൃപ്തിയില്ല. ചേവായൂർ അവയവ മാറ്റ ആശുപത്രിക്ക് തറക്കല്ല് മാത്രമാണ് ഇട്ടതെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു.

തിരുവിതാംകൂർ ക്ഷേത്രങ്ങളിലെ കവർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ദൈവത്തിനോട് ഭക്തിയുള്ളവർ കക്കില്ലെന്നും റിപ്പോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

Content Highlights: K Muraleedharan stated that appropriate action will be taken after reviewing the report on the incident in which a newborn baby's arm was fractured during childbirth. The case has sparked concern and calls for accountability.

To advertise here,contact us