മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞു.
പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഫെൻസിംഗ് ഉൾപ്പെടെയുള്ള വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പാക്കും. ഈ മാസം 30ന് വയനാട്ടിൽ ഉന്നതല യോഗം ചേരുമെന്നും വനം-കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു
അതേസമയം കാട്ടാന ആക്രമണത്തിൽ രണ്ടാഴ്ചക്കുള്ളിൽ മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു. കാട്ടാന ആക്രമണം സങ്കീർണ്ണമായ വിഷയമായി മാറി. എല്ലാവരുടെയും സഹകരണത്തോടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ചർച്ച നാളെ വിളിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായം കൂടെ കേട്ട ശേഷം നയരൂപീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫെൻസിംഗ് പലതും കൃത്യമായി പ്രവർത്തിക്കുന്നില്ല. ചില ഇടങ്ങളിൽ ഫെൻസിംഗ് തുറന്നു കിടക്കുകയാണ്. ഇന്നത്തെ ആക്രമണത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ഭർത്താവും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും സ്ക്വാഡുകൾ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്തിൽ മേപ്പാടി ടൗണിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാന ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയണമെന്ന് ആവശ്യം. സ്ത്രീകൾ അടക്കം റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. മേപ്പാടി ടൗണിൽ വാഹനങ്ങൾ തടഞ്ഞും പ്രതിഷേക്കുകയാണ്. ഇന്ന് രാവിലെയാണ് വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കശ്മീര്‍ സ്വദേശി ജെസ്സി മരിച്ചത്. ഭർത്താവ് ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.
Content Highlight : | ₹10 Lakh Compensation for Family of Jessy Killed in Wild Elephant Attack, Says DFO Ashiq Ali