കാസര്‍കോട്: മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. ജില്ലയ്ക്കുള്ള പ്രാതിനിധ്യമായി അഷ്റഫിനെ വേണമെന്നാണ് ആവശ്യം. ഭരണത്തില്‍ പങ്കാളികളില്ലാത്തതിനാലാണ് എല്ലാ അവഗണനകള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എ കെ എമ്മിനെ മന്ത്രിയാക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം, ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ, കെ എം ഷാജി എന്നിവരാണ് മന്ത്രിയാകുന്നത്. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിക്ക് ലിസ്റ്റ് കൈമാറുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Muslim League workers in manjeswar constituency have come out demanding that AKM Ashraf be a minister