നിയുക്ത ചങ്ങനാശ്ശേരി എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: നിയുക്ത ചങ്ങനാശ്ശേരി എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നന്ദി പര്യടനം നടത്തുമ്പോഴായിരുന്നു അപകടം. വിനു ജോബ് സഞ്ചരിച്ച ജീപ്പിന് നിയന്ത്രണം നഷ്ടമാവുക ആയിരുന്നു. രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക് പരിക്കേറ്റു.

വിനു ജോബിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: The vehicle in which Changanassery MLA-designate Vinu Job was travelling met with an accident

To advertise here,contact us