സ്ത്രീകളെ കാണാതാകുന്നതില്‍ കേരളത്തില്‍ മുന്നില്‍ കൊല്ലം

ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്

കൊല്ലം : സ്ത്രീകളെ കാണാതാകുന്നതില്‍ കേരളത്തില്‍ മുന്നില്‍ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതല്‍ 90 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ജില്ലയില്‍ നിന്നു കാണാതാകുന്നത്. ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരില്‍ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.

അഞ്ചു മുതല്‍ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവര്‍ഷം കാണാതാകുന്ന സ്ത്രീകളില്‍ 45 മുതല്‍ 72 വരെ പേര്‍ തിരിച്ചു വരുന്നില്ല. ഇ​തു​പ്ര​കാ​രം 10 വ​ര്‍​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നും കാ​ണാ​താ​യ സ്ത്രീ​ക​ളി​ല്‍ തി​രി​ച്ചു​വ​രാ​ത്ത​വ​ര്‍ 500ന് ​മു​ക​ളി​ലാ​ണ്. തി​രി​ച്ചു​വ​രാ​ത്ത ഭൂ​രി​ഭാ​ഗ​വും 18 നും 35​നും വ​യ​സി​നു മ​ധ്യേ​പ്രാ​യ​മു​ള്ള​വ​രാ​ണ്. കൂ​ടാ​തെ സ്വ​യം ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലും കൊല്ലം ജില്ല മു​ന്നി​ലാണ്.

ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​നം ന​ട​ത്താ​ന്‍ ക​ട​പ്പാ​ക്കട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ വ​നി​താ വേ​ദി​യാ​യ സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ സ്‌​നേ​ഹി​ത 15 വ​ര്‍​ഷം മു​ന്‍​പ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്രാ​രം​ഭം കു​റി​ച്ചി​രു​ന്നു. പ്രണ​യ​ബ​ന്ധം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, സൈ​ബ​ര്‍ ച​തി​ക്കു​ഴി, ജോ​ലി ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ണാ​താ​യി തി​രി​ച്ചു​വ​രാ​ത്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നി​യ​മ സഹാ​യ കേ​ന്ദ്രം തു​റ​ക്കാ​നും സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

Content Highlight : Kollam district ranks highest in the state in cases of women going missing.

To advertise here,contact us