പിണറായി വിജയന്‍ വാടകവീട്ടിലേക്ക്; ക്ലിഫ് ഹൗസില്‍ നിന്ന് സാധനങ്ങള്‍ മാറ്റി

തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു

തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറുന്നു. ക്ലിഫ്ഹൗസിൽ നിന്ന് വാടക വീട്ടിലേക്ക് താമസം മാറും. ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അതേ സമയം കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും, ആരെന്ന് തീരുമാനിക്കുക കേരളത്തിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ച പിബി യില്‍ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു. തിരഞ്ഞെടുപ്പിനെ സിപിഐഎം ഒറ്റക്കെട്ടായി ആണ് നേരിട്ടത്. കേരളത്തില്‍ വിശദമായ ചര്‍ച്ച നാളെ ആരംഭിക്കുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും എംഎ ബേബി പറഞ്ഞു.

Content Highlights: Pinarayi Vijayan Moves to Rented House; Household Items Shifted from Cliff House

To advertise here,contact us