രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത; ഡീസലിനും പെട്രോളിനും ലിറ്ററിന് 5 രൂപ വരെ വർധിക്കുമെന്ന് എണ്ണക്കമ്പനികൾ

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ വൻ നഷ്ടത്തിലാണെന്ന് എണ്ണക്കമ്പനികൾ

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത. ഇന്ധന വില വർധന ആലോചനയിലെന്ന് എണ്ണ കമ്പനികൾ പറയുന്നു. ഡീസലിനും പെട്രോളിനും വില കൂടുമെന്നാണ് വിവരം. ലിറ്ററിന് 5 രൂപ വരെ കൂടാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ വൻ നഷ്ടത്തിലാണെന്ന് എണ്ണക്കമ്പനികളുടെ വാദം.

അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടാകില്ലെന്ന് അന്തര്‍ മന്ത്രാലയ സമിതി സൂചന നൽകിയിരുന്നു. ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കിയത്. ഒരു പൗരനും ചില്ലറ വില്‍പ്പന ശാലകളിലേക്ക് തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും സമിതി പറഞ്ഞിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും 60 ദിവസത്തെ അസംസ്‌കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എല്‍പിജിയും റോളിംഗ് സ്റ്റോക്കും ഉണ്ടെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കിയിരുന്നു.

'വിദേശനാണ്യ കരുതല്‍ ശേഖരം 703 ബില്യണ്‍ ഡോളറാണ്. ക്രൂഡ് ഓയില്‍ വില വര്‍ധന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നത് വഴി നഷ്ടം ലഘൂകരിക്കാന്‍ കഴിയും. ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ നഷ്ടം നേരിടുന്നു. 2026ലെ ഒന്നാം പാദത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. നഷ്ടം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല', എന്നാണ് അന്തര്‍ മന്ത്രാലയ സമിതി നേരത്തെ അറിയിച്ചത്.

Content Highlights: Fuel prices likely to increase in the country due to the Middle East conflict

To advertise here,contact us