'ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് ഭീഷണി'; എസ്‌ഐക്കെതിരെ കേസ്

ഡോക്ടറെ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലും മുജീബിനെതിരെ കേസുണ്ട്

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്‌മാന്‍ ഒളിവില്‍ പോയി.

ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഡോക്ടറെ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലും മുജീബിനെതിരെ കേസുണ്ട്. കേസില്‍ കുടുക്കാതിരിക്കാന്‍ ഒന്നര ലക്ഷം രൂപയാണ് എസ്ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ലഹരിക്കേസ് പ്രതികളുടെ ഫോണില്‍ നമ്പറുണ്ടെന്ന് പറഞ്ഞായിരുന്നു ഡോക്ടറെ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയത്.

Content Highlights: 'Threatened to be charged in drug case'; Case filed against SI Mujeeb rahman

To advertise here,contact us