'തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ'; ആശംസയറിയിച്ച് രമേശ് ചെന്നിത്തല

തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറക്കുകയാണെന്നും രമേശ് ചെന്നിത്തല

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജാേസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇത് സന്തോഷമുള്ള കാര്യമാണെന്നും തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിജയ്ക്ക് കഴിയട്ടെയെന്നും ചെന്നിത്തല ആശംസിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്യുടെ ടി.വി.കെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് തമിഴ്നാടിനുള്ളത്. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് കഴിയട്ടെ.

Content Highlights: ramesh chennithala's wishes to tamil nadu cm joseph vijay

To advertise here,contact us