ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പ്രശ്നമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
'പിഴവുകള്‍ തിരുത്തി തിരിച്ചുവന്നേ മതിയാകൂ. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ വലിയ പിഴവ്. ചരിത്രത്തില്‍ നിന്ന് പാര്‍ട്ടി പഠിച്ച പാഠമാണത്. ഞാന്‍ മാറണമെന്ന് ഫേസ്ബുക്കില്‍ ചിലര്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി അതല്ല. പാര്‍ട്ടിയില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സിപിഐഎം തീരുമാനിക്കട്ടെ', ബിനോയ് വിശ്വം പറഞ്ഞു.
ആശ സമരത്തില്‍ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Binoy Viswam says they want deputy opposition leader post