ന്യൂഡല്‍ഹി: ആശാ സമരത്തിലും പി എം ശ്രീയിലും എല്‍ഡിഎഫ് സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു. സര്‍ക്കാരിന് ഇടതുപക്ഷ നയവ്യതിയാനം ഉണ്ടായെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ച ഇല്ലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ പാര്‍ട്ടി തിരുത്തുന്നതാണ് രീതി.കഴിഞ്ഞ തവണ തിരുത്തല്‍ എത്രത്തോളം ഉണ്ടായി എന്നാണ് ചോദ്യം. പരാജയത്തിന് പിഎം ശ്രീയും കാരണമായി. പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ച ഇല്ല. പരാജയപ്പെട്ടാല്‍ നേതാക്കള്‍ മാറുന്ന രീതി ഇല്ല. മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രകാശ് ബാബു പറഞ്ഞു.
ചില വ്യക്തികളുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് ജനത്തിന് അമര്‍ഷമുണ്ടായിരുന്നു. അത് വേണ്ടത്ര മനസിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ചില പോരായ്മകളൊക്കെ ചൂണ്ടിക്കാണിച്ചിരുന്നു. ആശാ സമരത്തോട് മുഖം തിരിച്ച് നിന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നേതൃത്വമാറ്റത്തെക്കുറിച്ച് ചിന്തയേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: K Prakash Babu Says LDF Made Mistakes in ASHA Strike and PM SHRI Issue