മുഖ്യമന്ത്രിമാരില്‍ ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയുംചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കെ ആര്‍ മീര ഇക്കാര്യം കുറിച്ചത്.

കൊച്ചി: തന്റെ നിരീക്ഷണത്തിലും അനുഭവത്തിലും കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് എഴുത്തുകാരി കെ ആര്‍ മീര. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കെ ആര്‍ മീര ഇക്കാര്യം കുറിച്ചത്.

'ശ്രീ പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരില്‍ പലരുടെയും സത്യസന്ധതയില്ലായ്മയും ആര്‍ജവമില്ലായ്മയും നേരിട്ടറിയുന്നതുകൊണ്ട് അദ്ദേഹത്തിന് എതിരേയുള്ള സോഷ്യല്‍ മീഡിയ കലാപങ്ങള്‍ പ്രധാനപ്പെട്ട മറ്റേതോ പ്രശ്‌നങ്ങളില്‍നിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. സുഹൃത്തായ പ്രീതയോടൊപ്പം ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ഒരു അഭ്യര്‍ത്ഥനയുമാണു ഞാന്‍ ആദ്യമായും അവസാനമായും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്നത്. ഞങ്ങള്‍ക്ക് അനുവദിച്ച പത്തു മിനിറ്റില്‍, ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അദ്ഭുതപ്പെടുത്തി. എന്റെ നിരീക്ഷണത്തിലും അനുഭവത്തിലും, കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍, ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല.', എന്നാണ് കെ ആര്‍ മീര കുറിച്ചത്.

To advertise here,contact us