'മുന്നിൽ നിന്ന് നയിക്കാൻ കെ സി യോഗ്യൻ'; പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം

'സിപിഐഎമ്മിലെ അപചയങ്ങൾക്കെതിരെ പ്രതികരിച്ച് പുറത്തെത്തിയവരെ യുഡിഎഫ് സ്ഥാനാർത്ഥിക്കളാക്കിയ വിജയകരമായ പരീക്ഷണത്തിൽ കെ സിയുടെ പങ്ക് ചെറുതല്ല'

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ നീളുന്നതിനിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാൻ യോഗ്യർ തന്നെയാണെന്നും എങ്കിലും പിന്നിൽ നിന്ന് കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷൻ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാൽ തന്റെ നിരീക്ഷണത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നുവെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണു പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.

അച്ചടക്കത്തോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത് മുതൽ പിണക്കങ്ങളും പരിഭവങ്ങളും തീർത്തതിലും സിപിഐഎമ്മിലെ അപചയങ്ങൾക്കെതിരെ പ്രതികരിച്ച് പുറത്തെത്തിയവരെ യുഡിഎഫ് സ്ഥാനാർത്ഥിക്കളാക്കിയ വിജയകരമായ പരീക്ഷണത്തിലും കെ സിയുടെ പങ്ക് ചെറുതല്ലെന്നും വിഷ്ണു പറഞ്ഞു. അദ്ദേഹം നേതാക്കളെ തളർത്തിയില്ല. നായകരാകാൻ കരുത്ത് നൽകുകയായിരുന്നു. അങ്ങനെ ഒരാൾ മുന്നിൽ നിന്ന് നയിക്കുവാൻ പൂർണയോഗ്യൻ തന്നെയാണെന്നും വിഷ്ണു വ്യക്തമാക്കി.

പോസ്റ്റിൻ്റെ പൂർണ്ണരൂപം

ബഹുമാന്യ നേതാക്കളായ കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാൻ യോഗ്യർ തന്നെയാണ്. എങ്കിലും പിന്നിൽ നിന്ന്, കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷൻ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാൽ എന്റെ നിരീക്ഷണത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നു.

അച്ചടക്കത്തോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത് മുതൽ പിണക്കങ്ങളും പരിഭവങ്ങളും തീർത്തതിൽ സിപിഐഎമ്മിലെ അപചയങ്ങൾക്കെതിരെ പ്രതികരിച്ച് പുറത്തെത്തിയവരെ യുഡിഎഫ് സ്ഥാനാർത്ഥിക്കളാക്കിയ വിജയകരമായ പരീക്ഷണത്തിൽ കെ സിയുടെ പങ്ക് ചെറുതല്ല. അദ്ദേഹം നേതാക്കളെ തളർത്തിയില്ല. നായകരാകാൻ കരുത്ത് നൽകുകയായിരുന്നു. അങ്ങനെ ഒരാൾ മുന്നിൽ നിന്ന് നയിക്കുവാൻ പൂർണ്ണ യോഗ്യൻ തന്നെയാണ്.

Content Highlight : Following discussions over the Chief Minister post within the Congress, Youth Congress State Vice President Vishnu Sunil Panthalam came out in open support of KC Venugopal.

To advertise here,contact us