ധര്‍മ്മടത്ത് ധര്‍മ്മസങ്കടം; വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിടുമ്പോഴും പിണറായി വിജയന്‍ പിന്നില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി ബി അബ്ദുള്‍ റഷീദാണ് മുന്നില്‍

കണ്ണൂര്‍: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് 'ധര്‍മ്മ'സങ്കടം. ഇടതുകോട്ടയായ ധര്‍മ്മടത്ത് നാലാം റൗണ്ട് എണ്ണിക്കഴിയുമ്പോഴും പിണറായി വിജയന്‍ പിന്നിലാണ്. 2812 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി ബി അബ്ദുള്‍ റഷീദാണ് മുന്നില്‍.

2016-ല്‍ ധര്‍മ്മടത്ത് 87,329 വോട്ടായിരുന്നു പിണറായി വിജയന്‍ നേടിയത്. 2021-ല്‍ അത് 95,552 വോട്ടായി ഉയര്‍ന്നിരുന്നു. 2011-ലും 2016-ലും മമ്പറം ദിവാകരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2021-ല്‍ സി രഘുനാഥായിരുന്നു. ഇത്തവണ യുവസാന്നിദ്ധ്യമായ വി പി അബ്ദുള്‍ റഷീദിനെയാണ് യുഡിഎഫ് ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Content Highlights: Pinarayi Vijayan trailing even after four rounds of counting in dharmadam

To advertise here,contact us