കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. പത്ത് വര്‍ഷം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഭരണം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിച്ചെന്നും ഇ പി ജയരാജന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആശങ്കയില്ലെന്നും ഇ പി ജയരാജന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെയും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണ്. അവര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ സ്ഥിതി. അത് മനസിലാക്കിയ കേരള ജനത യുഡിഎഫിന് എതിരായ വോട്ടുചെയ്തു. മുഖ്യമന്ത്രി ആരാണ് എന്നറിയാന്‍ ഇനി അധികം സമയം വേണ്ടല്ലോ'- ഇ പി ജയരാജന് പറഞ്ഞു. പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേരളത്തെക്കുറിച്ച് നിരീക്ഷിക്കുന്ന ജനങ്ങള്‍ക്ക് തോന്നാവുന്ന ചില കാര്യങ്ങളുണ്ട്, അത് എല്ലാവര്ക്കും തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോളുകള്‍ നിരീക്ഷണമാണെന്നും ആ നിഗമനങ്ങള്‍ എപ്പോഴും ശരിയാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നും ഇ പി ജയരാജന് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല എന്നായിരുന്നു കഴിഞ്ഞ തവണ ബംഗാളിലെ എക്സിറ്റ് പോളുകള്‍. തെരഞ്ഞെടുപ്പ് ഫലം പക്ഷെ തിരിച്ചായിരുന്നു. ശരിയും തെറ്റും ഉണ്ടാകാം. ഭരണത്തുടര്‍ച്ച ഉണ്ടാകും'- ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
Content Highlights: Left front is not worried; development will continue ldf will come to power again' - EP Jayarajan