കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് വിജയിച്ചു കയറും; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാന്‍ പോകുന്നത് എന്‍ഡിഎയുടെ പ്രകടനത്തിലാണെന്ന് സര്‍വ്വേ അവകാശപ്പെടുന്നു.

കൊച്ചി: കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളിലാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ എന്‍ ബാലഗോപാലിനാണ് വിജയം പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 40.88% വോട്ട് ലഭിക്കും. യുഡിഎഫിന്ന 31.64% വോട്ട് മാത്രമേ ലഭിക്കൂ. എന്‍ഡിഎ 19.86% വോട്ട് നേടും.

ചിറയിന്‍കീഴില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. 34.94% വോട്ട് നേടി യുഡിഎഫ് വിജയിക്കും. എല്‍ഡിഎഫിന് 32.06% വോട്ടാണ് ലഭിക്കുക. എന്‍ഡിഎ 25.09% വോട്ട് നേടും. വാമനപുരത്ത് എല്‍ഡിഎഫ് വിജയിക്കുമെന്നാണ് ഫലം. എല്‍ഡിഎഫ് 42.32% നേടിയാണ് വിജയം കൈവരിക്കുക. യുഡിഎഫിന് 37.63% വോട്ടാണ് ലഭിക്കുക. എന്‍ഡിഎ 12.24% വോട്ട് നേടും.

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് ഫലം. യുഡിഎഫ് 33.48% വോട്ട് നേടിയാണ് വിജയിക്കുക. എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പോള്‍ പറയുന്നത്. 31.67% വോട്ട് എന്‍ഡിഎ നേടും. എല്‍ഡിഎഫിന് 29.52% വോട്ടാണ് ലഭിക്കുക.

കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പോള്‍ ഫലം. എല്‍ഡിഎഫ് 41.05% വോട്ട് നേടും. യുഡിഎഫിന് 34.36% വോട്ട് നേടാനെ കഴിയൂ. എന്‍ഡിഎ 16.09% വോട്ടാണ് നേടുക.

കോതമംഗലത്ത് യുഡിഎഫ് ജയിക്കുമെന്നാണ് ഫലം. ഇഞ്ചോടിഞ്ച് മത്സരം നടക്കും. യുഡിഎഫ് 41.97% വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 41.87% വോട്ടാണ് നേടുക. എന്‍ഡിഎക്ക് 9.22% വോട്ട് മാത്രമാണ് നേടാന്‍ കഴിയുക.

കാസര്‍കോട് യുഡിഎഫിനാണ് സര്‍വേ വിജയം പ്രവചിക്കുന്നത്. യുഡിഎഫിന് 34.87% വോട്ട് ലഭിക്കും. എന്‍ഡിഎ രണ്ടാമതെത്തും. 34.25% വോട്ടാണ് അവര്‍ നേടുക. എല്‍ഡിഎഫിന് 23.87% വോട്ടാണ് ലഭിക്കുക.

പേരാമ്പ്രയില്‍ യുഡിഎഫ് വിജയിച്ചുകയറുമെന്നാണ് ഫലം. പൊരിഞ്ഞ പോരാട്ടം നടന്ന ഇവിടെ യുഡിഎഫ് 42.25% വോട്ട് നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. എല്‍ഡിഎഫ് 42.12% വോട്ടും. എന്‍ഡിഎക്ക് 10.93% വോട്ടാണ് ലഭിക്കുക.

ബേപ്പൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് ഫലം. എല്‍ഡിഎഫ് 49.82% വോട്ട് നേടുമ്പോള്‍ യുഡിഎഫിന് 27.42% വോട്ട് മാത്രമേ ലഭിക്കൂ. എന്‍ഡിഎ ഇവിടെ 16.43% വോട്ട് നേടുമെന്ന് സര്‍വേയില്‍ പറയുന്നു.

സംസ്ഥാനത്ത് യുഡിഎഫ് 66 മുതല്‍ 76 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാന്‍ പോകുന്നത് എന്‍ഡിഎയുടെ പ്രകടനത്തിലാണെന്ന് സര്‍വ്വേ അവകാശപ്പെടുന്നു.

നിയമസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 10 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മുഹുര്‍ത്തമായി അത് മാറും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെച്ച മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഭരണകക്ഷിയായ എല്‍ഡിഎഫ് 58 മുതല്‍ 68 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പറയുന്നു. അതായത് പല സിറ്റിംഗ് സീറ്റുകളിലും ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭീഷണിയായി മാറിയേക്കും.

പീപ്പിള്‍സ് ഇന്‍സൈറ്റ് എന്ന ഒരൊറ്റ എജന്‍സി മാത്രമാണ് ബിജെപിക്ക് ഇത്രയും വലിയ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബാക്കിയുള്ള ഒട്ടുമിക്ക സര്‍വ്വേയും 0-3 അല്ലെങ്കില്‍ 0-4 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

Content Highlights: Exit poll predicts Left Democratic Front victory in Kottarakkara

To advertise here,contact us