തിരുവനന്തപുരം: എസ്ഐആർ പരിഷ്കരണത്തിന് പിന്നാലെ തിരുവനന്തപുരം ചാല വാർഡിൽ നിരവധി പേർക്ക് നിരവധി പേർക്ക് വോട്ട് നഷ്ടപ്പെട്ടുവെന്ന് പരാതി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ 134-ാം ബൂത്തിലെ ചിലർക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടത്. വേണ്ട രേഖകൾ ബിഎൽഒയ്ക്ക് സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽ ഇവരുടെ പേരുണ്ടായില്ല.
വാർഡിലെ നാല് വീടുകളിൽ നിന്ന് പത്തിലധികം ആളുകളുടെ വോട്ടവകാശമാണ് ഇല്ലാതെയായത്. നാല്പത് വർഷത്തോളം വോട്ട് ചെയ്തയാളുടെയടക്കം ഇതിൽ ഉൾപ്പെടും. ബിഎൽഒ വീടുകൾ സന്ദർശിച്ചത് ഒരു പ്രാവശ്യം മാത്രമാണ് എന്നാണ് വോട്ട് നഷ്ടപ്പെട്ടവരുടെ ആരോപണം. പിന്നീടൊരു ദിവസം ചുരുക്കം സമയം മാത്രമേ താൻ ഉണ്ടാകുകയുള്ളൂ എന്ന് വോട്ടർമാരെ ബിഎൽഒ അറിയിച്ചു. രേഖകൾ അതിനകം തന്നെ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം ഹാജരാക്കിയപ്പോൾ ആദ്യ ലിസ്റ്റിൽ തങ്ങളുടെ പേരുണ്ടായില്ല. ബിഎൽഒയോട് ചോദിച്ചപ്പോൾ പാർട്ടിക്കാരോട് പോയി ചോദിക്കാനാണ് പറഞ്ഞത് എന്നും വോട്ടർമാർ പറയുന്നു.
Content Highlights: Voter rights concern in Thiruvananthapuram as several lose votes after SIR revision, affecting booth 134 in Central constituency.