എന്‍ഡിഎയ്ക്കായി മോദിയും നദ്ദയും; യുഡിഎഫിനായി ഷാഫി പറമ്പില്‍, തലസ്ഥാനത്ത് പ്രമുഖര്‍ പ്രചാരണത്തിന്

കേന്ദ്ര മന്ത്രി ജെ പി നദ്ദ നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ് പ്രചാരണത്തിന് എത്തുന്നത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ മുന്നണികളുടെ പ്രമുഖര്‍ തലസ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി റോഡ് ഷോ നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് കിള്ളിപ്പാലം മുതല്‍ കരമന വരെ വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങും. കേന്ദ്ര മന്ത്രി ജെ പി നദ്ദ നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ് പ്രചാരണത്തിന് എത്തുന്നത്.

യുഡിഎഫ് ക്യാമ്പിന് ആവേശമാകാന്‍ ഷാഫി പറമ്പില്‍ എം പി എത്തും. രാവിലെ 7 മണിക്ക് കാട്ടാക്കടയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ രാത്രി 8 ന് നേമത്ത് എത്തുന്നതുപോലെയാണ് തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 7ന് കാട്ടാക്കട, 9ന് അരുവിക്കര, 11ന് കഴക്കൂട്ടം, 1ന് ചിറയിന്‍കീഴ്, 4ന് വാമരപുരം, 8ന് നേമം എന്നിങ്ങനെയാണ് റോഡ് ഷോ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തിലുണ്ട്. മൂന്ന് ജില്ലകളിലായി നാല് പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

Content Highlights: Shafi parambil campaign to udf candidate in thiruvananthapuram today

To advertise here,contact us