മലപ്പുറം: എസ്ഡിപിഐ സിപിഐഎമ്മുമായി ഡീലുണ്ടാക്കിയത് നേതാക്കളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എസ്ഡിപിഐയുടെ അസ്തിത്വ പ്രശ്നം പരിഹരിക്കാന്‍ പിണറായി വിജയന് സഹായിക്കും. വേങ്ങരയില്‍ എസ്ഡിപിഐ- എല്‍ഡിഎഫ് ധാരണപരസ്യമായെന്നും കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എസ്ഡിപിഐ വല്ലാത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ ഉള്ളത്. പ്രധാന തീരുമാനം എടുക്കാറുള്ള അവരുടെ നേതാക്കള്‍ എല്ലാം ഇപ്പോള്‍ ജയിലിലാണ്. അവര്‍ക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം നരേന്ദ്ര മോദിയോ അമിത് ഷായോ ആണ്. നരേന്ദ്ര മോദിയോടോ അമിത് ഷായോടോ അങ്ങനെയൊരു ഡീല്‍ പറയാവുന്ന കേരളത്തിലെ ഒരേ ഒരാള്‍ പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന് ഏത് മോശപ്പെട്ട വഴികളിലൂടെയും അധികാരത്തിലെത്താന്‍ ശ്രമിക്കും.അവര്‍ക്ക് തലവേദനയാകുന്നത് എന്‍ഐഎ കേസ് മാത്രമാണ്. വേങ്ങരയില്‍ എസ്ഡിപിഐ- എല്‍ഡിഎഫ് ധാരണ ഉണ്ടെന്ന് ഉറപ്പാണ്. വേങ്ങരയില്‍ സിപിഐഎമ്മിനെ എസ്ഡിപിഐ കുടുക്കി. ഈ ധാരണ പരസ്യമായെന്നും കെ എം ഷാജി ആരോപിച്ചു.
Content Highlights: k m shaji about sdpi cpim deal