'മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം നടത്തി'; PV അന്‍വറിനെതിരെ പരാതി നല്‍കി LDF

പി വി അന്‍വര്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടയില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിങ് ഓഫീസര്‍ക്കും എല്‍ഡിഎഫ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. പി വി അന്‍വര്‍ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നതിന് പുറമേ സ്വതന്ത്രവും നീതിപൂര്‍വവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്.

മരുമോനിസം, പിണറായിസം എന്നിങ്ങനെയുള്ള വാക്കുകളിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നെന്നും പരാതിയിലുണ്ട്.

Content Highlights: LDF files formal complaint against PV Anwar

To advertise here,contact us