'രക്ഷിച്ചതിന് നന്ദി, എനിക്കുമൊരു സെെനികനാവണം'; ചെറുതോണി കടക്കാൻ NDRF ഉദ്യോഗസ്ഥൻ നെഞ്ചോടുചേർത്തോടിയ സൂരജ്

റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസിലൂടെയാണ് സൂരജ് തന്നെ പ്രളയത്തിൽ രക്ഷിച്ചതിന് നന്ദി പറഞ്ഞത്

ഇടുക്കി: 2018 ലെ പ്രളയത്തിൽ ചെറുതോണിപ്പാലത്തിലൂടെ രക്ഷപ്രവർത്തകനായ എൻഡിആർഎഫ് ഉദ്യോഗസ്ഥൻ ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഓടിയ കാഴ്ച ചെറുത്തിനിൽപ്പിന്‍റേതായിരുന്നു. ലോകം മുഴുവൻ നെഞ്ചിടിപ്പോടെയായിരുന്നു അന്നത് കണ്ടത്. ചെറുതോണിയിലെ സ്കൂൾ കുട്ടികൾ ഇപ്പോൾ അന്നത്തെ ഉദ്യോഗസ്ഥനെ 'സൂപ്പർമാൻ' എന്നാണ് വിളിക്കുന്നത്. ദെെവത്തിന്‍റെ കരങ്ങളെന്ന പോലെ അദ്ദേഹം ചേർത്തുനിർത്തിയ കുഞ്ഞു സൂരജിന് ഇന്ന് പത്ത് വയസ്സായി.

അന്നത്തെ കാര്യങ്ങളൊന്നും സൂരജിന് നേർ ഓർമ്മയില്ലെങ്കിലും വീട്ടുകാർ പറഞ്ഞറിയാം. തന്നെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ നന്ദിയോടെ ഓർക്കുകയാണ് തക്കുടു എന്ന് വിളിപ്പേരുള്ള സൂരജ്. തനിക്കാരു സെെനികൻ ആകാനാണ് ആഗ്രഹമെന്നും സൂരജ് റിപ്പോർട്ടറിനോട് പറഞ്ഞു. റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസിലൂടെയാണ് സൂരജ് തന്നെ പ്രളയത്തിൽ രക്ഷിച്ചതിന് നന്ദി പറഞ്ഞത്.

'അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. രക്ഷപ്രവർത്തകസംഘത്തിലെ പൊലീസുകാരനാണ് രക്ഷിച്ചത്. എന്നെ രക്ഷിച്ചതിന് നന്ദിയുണ്ട് വലുതാക്കുമ്പോൾ എനിക്കും ഒരു സെെനികനാകണം', സൂരജ് റിപ്പോർട്ടറിനോട് പറഞ്ഞു.

'അന്ന് നടന്നതൊക്കെ ചെറുതായി ഓർമ്മയുണ്ട്. വീട്ടിലിരിക്കുമ്പോൾ ഭയങ്കര പനിയായിരുന്നു. അച്ഛൻ വീട്ടിലേക്ക് വന്നപ്പോഴും എനിക്ക് പനിയാണ്. അങ്ങനെ എന്നെ എടുത്ത് പുറത്തേക്ക് വരികയായിരുന്നു', സൂരജ് പറഞ്ഞു.

2018ൽ നാടിനെ നടുക്കിയ പ്രളയത്തിൽ ചെറുത്തോണി ഡാം നിറഞ്ഞതോട് കൂടിയായിരുന്നു പാലം കടക്കാനായി എൻഡിആർഎഫ് ഉദ്യോഗസ്ഥന്‍റെ സാഹസം. പനിയും തുടർന്നുണ്ടായ ഫിക്സും വന്ന കുട്ടിയുമായി പാലം കടക്കാനാവാതെ കുടുംബം പകച്ചുനിന്ന സമയത്താണ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്ത് ഓടി പാലം കടത്തിയത്.

Content Highlights: Thank you for saving me, I want to be a soldier too says surej: Child rescued by brave policeman at Cheruthoni bridge in 2018 floods now reacts to Reporter TV

To advertise here,contact us