ബേപ്പൂരിന് പുറമെ മറ്റ് മണ്ഡലങ്ങളിലും സജീവമായി പി എ മുഹമ്മദ് റിയാസ്

വരും ദിവസങ്ങളിലും റിയാസ് മറ്റ് മണ്ഡലങ്ങളിൽ സജീവമാകും

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ ബേപ്പൂരിന് പുറമേ മറ്റ് മണ്ഡലങ്ങളിലും സജീവമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വലിയ ആത്മവിശ്വാസത്തോടെയാണ് ബേപ്പൂർ സ്ഥാനാർത്ഥിയായ പി എ മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസന്റെ പ്രചാരണ പരിപാടികളിൽ റിയാസ് സജീവമായിരുന്നു.

ഇന്ന് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന് വേണ്ടിയും റിയാസ് പ്രചാരണത്തിനിറങ്ങിയിരുന്നു. ചെലവൂർ, തോണിക്കടവത്ത്, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വരും ദിവസങ്ങളിലും റിയാസ് മറ്റ് മണ്ഡലങ്ങളിൽ സജീവമാകും.

Content Highlights: As the assembly elections approach their final phase, Public Works and Tourism Minister Muhammad Riyaz has become active in other constituencies besides Beypore

To advertise here,contact us