തിരുവനന്തപുരം: നെടുമങ്ങാട് പത്താംകല്ലിൽ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കോണ്‍ഗ്രസിന്റെ ബൂത്ത് ഓഫീസില്‍ കയറി അവിടെയുണ്ടായിരുന്നവരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം
ഇന്ന് വൈകിട്ട് 7.30നായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പത്താംകല്ലിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. തൊട്ടടുത്ത് തന്നെ എല്‍ഡിഎഫ് കമ്മിറ്റി ഓഫീസും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സ്ത്രീകള്‍ അടക്കമുള്ളവരെ എല്‍ഡിഎഫ് പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ട്. എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായെന്നാണ് എല്‍ഡിഎഫ് പക്ഷം പറയുന്നത്. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: A clash erupted between workers of Left Democratic Front (LDF) and United Democratic Front (UDF) in Nedumangad’s Pathamkallu area