റിയാസിന് അന്തസ്സുള്ള എതിരാളിയെ കിട്ടിയില്ല, വായ തുറന്നാല്‍ വ്യക്തിഅധിക്ഷേപം മാത്രം'; അന്‍വറിനെതിരെ എം സ്വരാജ്

അന്‍വര്‍ നടത്തുന്നത് വിദ്വേഷ പ്രചാരണമാണെന്നും എം സ്വരാജ്

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ സിപിഐഎം നേതാവ് എം സ്വരാജ്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന് അന്തസ്സുള്ള എതിരാളിയെ കിട്ടിയില്ലെന്ന് എം സ്വരാജ് പറഞ്ഞു. വായ തുറന്നാല്‍ വ്യക്തിപരമായ അധിക്ഷേപമാണ് അന്‍വര്‍ നടത്തുന്നത്. വ്യക്തിപരമായ പക പോക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്. വിദ്വേഷ പ്രചാരണമാണ് അന്‍വര്‍ നടത്തുന്നതെന്നും എം സ്വരാജ് പറഞ്ഞു.

പത്ത് വര്‍ഷം നിരവധി വികസന നേട്ടങ്ങള്‍ കേരളത്തില്‍ ഉണ്ടായി. സമാധാനമായി കിടന്ന് ഉറങ്ങാന്‍ കഴിയുന്നതാണ് കേരളത്തിന്റെ വലിയ നേട്ടം. കേരളത്തില്‍ വര്‍ഗീയ വാദികള്‍ മാളത്തില്‍ കയറിയിരിക്കുകയാണ്. അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ എല്‍ഡിഎഫ് ഇല്ല. എല്ലാ തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും എം സ്വരാജ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അനുചിതമായ ഇടപെടലാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളില്‍ എല്ലാവര്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു എന്ന് വരില്ലെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights- M Swaraj criticized p v anvar stating that he has failed to present a credible political challenge to Riyas and instead resorts to personal attacks.

To advertise here,contact us