ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം തടസപ്പെടുത്തിയെന്ന് പരാതി

അഡ്വ. വി പി അബ്ദുള്‍ റഷീദിന്റെ പ്രചാരണ വാഹനമാണ് തടഞ്ഞത്

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം തടസപ്പെടുത്തിയെന്ന് പരാതി. മുഴപ്പാലയിലാണ് അഡ്വ. വി പി അബ്ദുള്‍ റഷീദിന്റെ വാഹനം തടഞ്ഞത്. സ്ഥാനാര്‍ത്ഥിക്ക് നേരെ കൊലവിളി നടത്തിയെന്നാണ് ആരോപണം. സിപിഐഎം പ്രവര്‍ത്തകനാണ് വാഹനം തടഞ്ഞതെന്ന് യുഡിഎഫ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

Content Highlights: Complaint alleging that UDF candidate's tour in Kannur Dharmadam was disrupted

To advertise here,contact us