നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ വാശിയേറിയ മത്സരചിത്രമാണ് സംസ്ഥാനത്ത് തെളിഞ്ഞിരിക്കുന്നത്. ഇതിനിടയിൽ ബിജെപിയുമായിഡീൽ എന്ന പരസ്പര ആരോപണവുമായി മുന്നണികൾ കളംനിറയുമ്പോൾ രാഷ്ട്രീയ ചർച്ചകൾ മറ്റൊരു ദിശയിലേയ്ക്ക് മാറിയിട്ടുണ്ട്. ബിജെപി മത്സരരംഗത്ത് ചലനങ്ങൾ ഉണ്ടാക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചാണ് മുന്നണികളുടെ ഡീൽ ആരോപണം ചൂട് പിടിക്കുന്നത്. ബിജെപി നിയമസഭയിൽ എത്ര സീറ്റുകൾ നേടുമെന്ന ചർച്ചകളും നിരീക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ അടക്കം പരാജയപ്പെട്ട ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല. 2026ൽ ഉണ്ടാക്കിയ മുന്നേറ്റം നിലനിർത്താൻ കഴിയാതെ പോയ ബിജെപിക്ക് ഒൻപത് മണ്ഡലങ്ങളിൽ രണ്ടാമതെത്താൻ മാത്രമാണ സാധിച്ചത്. 2016ൽ ആറ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമത്തെത്താനും ഒരിടത്ത് വിജയിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. എന്നാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്താൻ ബിജെപിക്ക് സാധിച്ചു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച് പുലർത്തിയ മണ്ഡലം സിറ്റിംഗ് സീറ്റായ നേമമായിരുന്നു. 2016ൽ ഒ രാജഗോപാൽ നേടിയ വിജയം ആവർത്തിക്കാൻ 2021ൽ കുമ്മനം രാജശേഖരനെയാണ് ബിജെപി ഇവിടെ രംഗത്തിറക്കിയത്. എന്നാൽ വാശിയേറിയ ത്രികോണ മത്സരത്തിൽ സിപിഐഎമ്മിന്റെ വി ശിവൻകുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്.
എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കോൺഗ്രസിന്റെ ശശി തരൂരാണ് ഇവിടെ രണ്ടാമതെത്തിയത്. സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും നേമം നിയമസഭാ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ബിജെപിക്ക് സാധിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിനെ തന്നെയാണ് ഇത്തവണ ബിജെപി നേമം പിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്. നേമം നിലനിർത്താൻ സിപിഐഎം വി ശിവൻകുട്ടിയെ തന്നെയാണ് നേമത്ത് നിയോഗിച്ചിരിക്കുന്നത്. 2021ൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച കെ മുരളീധരന് പകരം കെ എസ് ശബരീനാഥിനെയാണ് കോൺഗ്രസ് നേമത്ത് ഇറക്കിയിരിക്കുന്നത്.
2021ലെ നിയമമസഭാ തെരഞ്ഞെടുപ്പ്
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്
2021ൽ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു വട്ടിയൂർക്കാവ്. 2016ലും 2021ലും ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷായിരുന്നു 2021ൽ വട്ടിയൂർക്കാവിൽ ബിജെപിക്കായി മത്സരിച്ചത്. 21515 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ സിപിഐഎമ്മിന്റെ വി കെ പ്രശാന്തിന്റെ വിജയം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂർക്കാവിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 8162 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കോൺഗ്രസിന്റെ ശശി തരൂർ രണ്ടാമതെത്തിയപ്പോൾ ഇടതുപക്ഷത്തിനായി മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മൂന്നാമതായിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഇവിടെ ഒന്നാമതെത്തിയിരുന്നു.
ഇത്തവണ സിറ്റിംഗ് എഎൽഎ വി കെ പ്രശാന്തിനെ സിപിഐഎം മത്സരിപ്പിക്കുമ്പോൾ ബിജെപി ആർ ശ്രീലേഖയെയും കോൺഗ്രസ് കെ മുരളീധരനെയുമാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.
2021ലെ നിയമമസഭാ തെരഞ്ഞെടുപ്പ്
2025 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
2021ലും 2016ലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് കഴക്കൂട്ടം. 2021ൽ ബിജെപിയുടെ ശോഭാ സുരേന്ദ്രനെ 23497 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സിറ്റിംഗ് എംഎൽഎ സിപിഐഎമ്മിലെ കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെടുത്തിയത്. 2016ൽ ബിജെപിയിലെ വി മുരളീധരനെതിരെ 7347 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കടകംപള്ളി സുരേന്ദ്രനുണ്ടായിരുന്നത്.
എന്നാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 10,842 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കോൺഗ്രസിന്റെ ശശി തരൂർ ഇവിടെ രണ്ടാമതെത്തിയപ്പോൾ സിപിഐയുടെ പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇവിടെ രണ്ടായിരത്തിലേറെ വോട്ടുകളുടെ മുൻതൂക്കം നേടിയിരുന്നു. എൻഡിഎയാണ് ഇവിടെ രണ്ടാമതെത്തിയത്. കോൺഗ്രസാണ് മൂന്നാം സ്ഥാനത്തെത്തിയത്.
കഴക്കൂട്ടം നിലനിർത്താൻ സിറ്റിംഗ് എംഎൽഎ കടകംപള്ളി സുരേന്ദ്രനെയാണ് സിപിഐഎം രംഗത്തിറക്കുന്നത്. കഴക്കൂട്ടം പിടിച്ചെടുക്കുന്നതിനായി വി മുരളീധരനെയാണ് ബിജെപി മത്സരത്തിന് നിയോഗിച്ചിരിക്കുന്നത്. ശരത് ചന്ദ്രപ്രസാദിനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2025 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
2011 മുതൽ എൽഡിഎഫ് തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. 2021ൽ സിപിഐഎമ്മിലെ ഒ എസ് അംബിക 31636 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. എന്നാൽ 38262 വോട്ടോടെ എൻഡിഎയുടെ പി സുധീർ ഇവിടെ രണ്ടാമതെത്തിയിരുന്നു. ആർഎസ്പിയുടെ എ ശ്രീധരനായിരുന്നു മൂന്നാമത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ വി മുരളീധരൻ ഒന്നാമതെത്തിയിരുന്നു. സിപിഐഎമ്മിന്റെ വി ജോയ് ആയിരുന്നു ഇവിടെ രണ്ടാമതെത്തിയത്. 6,287 വോട്ടിന്റെ ലീഡായിരുന്നു വി മുരളീധരൻ ഇവിടെ നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആയിരുന്നു ഇവിടെ മൂന്നാമത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ നേടിയിരുന്നു. കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.
സിറ്റിംഗ് എംഎൽഎ ഒ എസ് അംബികയെ തന്നെയാണ് സിപിഐഎം ഇവിടെ രംഗത്തിറക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം വീണ്ടും വിജയത്തിന് വഴി തെളിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. ആർഎസ്പി നേതാവ് സന്തോഷ് ഭദ്രനെയാണ് യുഡിഎഫ് ഇവിടെ മത്സരിപ്പിക്കുന്നത്. പി സുധീറാണ് ബിജെപി സ്ഥാനാർത്ഥി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്
2016ലും 2021ലും ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് ചാത്തന്നൂർ. 2016ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ബി ബി ഗോപകുമാർ രണ്ടാമത് എത്തിയപ്പോൾ സിപിഐയുടെ ജി എസ് ജയലാലിന്റെ ഭൂരിപക്ഷം 34407 വോട്ടായിരുന്നു. 2021ൽ രണ്ടാമതെത്തിയ ബി ബി ഗോപകുമാറിന്റെ പരാജയം 17206 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ജി എസ് ജയലാലായിരുന്നു ചാത്തന്നൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എൻ പീതാംബരക്കുറുപ്പ് ആയിരുന്നു 2021ൽ ഇവിടെ മൂന്നാമതെത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് 15,571 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. സിപിഐഎം സ്ഥാനാർത്ഥി എം മുകേഷായിരുന്നു ഇവിടെ രണ്ടാമതെത്തിയത്. ബിജെപി ചാത്തന്നൂരിൽ മൂന്നാമതായിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന് പതിനായിരത്തിന് മുകളിൽ വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടെ രണ്ടാമതും ബിജെപി മൂന്നാമതുമായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2025ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
2025ലെ തദ്ദോശ തെരഞ്ഞെടുപ്പ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ബിജെപി രണ്ടാമത് വന്ന മണ്ഡലമാണ് പാലക്കാട്. കോൺഗ്രസിന്റെ ഷാഫി പറമ്പിൽ ബിജെപിയുടെ ഈ ശ്രീധരനെ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഷാഫി പറമ്പിൽ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2024ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ 18840 വോട്ടിനായിരുന്നു ജയിച്ചത്. ബിജെപിയുടെ സി കൃഷ്ണകുമാർ രണ്ടാമതും സിപിഐഎമ്മിന്റെ പി സരിൻ മൂന്നാമതും എത്തിയിരുന്നു.
2025ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠൻ 9,707 വോട്ടിന്റെ ലീഡ് നേടിയിരുന്നു. ബിജെപിയുടെ സി കൃഷ്ണകുമാറായിരുന്നു ഇവിടെ രണ്ടാമത്. സിപിഐഎമ്മിന്റെ എ വിജയരാഘവൻ ഇവിടെ മൂന്നാമതെത്തി. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് ഒന്നാമതെത്തിയപ്പോൾ എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതുമായിരുന്നു.
ഇത്തവണ യുഡിഎഫിനായി മണ്ഡലം നിലനിർത്താൻ കോൺഗ്രസ് രമേഷ് പിഷാരടിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൻഎംആർ റസാഖാണ് ഇവിടെ സിപിഐഎം സ്ഥാനാർത്ഥി. ശോഭ സുരേന്ദ്രനാണ് ബിജെപിയുടെ സ്ഥാനാർത്ഥി.
2024ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്
2016ലും 2021ലും ബിജെപി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് മലമ്പുഴ. 2016ൽ സിപിഐഎമ്മിന്റെ വി എസ് അച്യുതാനന്ദൻ 27142 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്. 2021ൽ സിപിഐഎമ്മിന്റെ എ പ്രഭാകരൻ 25734 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്. ബിജെപി നേതാവ് സി കൃഷ്ണകുമാറായിരുന്നു രണ്ട് വട്ടവും ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണഡലത്തിന്റെ ഭാഗമായ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ എ വിജയരാഘവൻ 6520 വോട്ടിന്റെ ലീഡ് നേടിയിരുന്നു. കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠൻ രണ്ടാമതും ബിജെപിയുടെ സി കൃഷ്ണകുമാർ മൂന്നാമതും എത്തിയിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലമ്പുഴ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 20000ത്തിലേറെ വോട്ട് നേടി മുന്നിലെത്തിയിരുന്നു. യുഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതുമായിരുന്നു.
സിറ്റിംഗ് എംഎൽഎ എ പ്രഭാകരനെ തന്നെയാണ് ഇടത് മുന്നണി മലമ്പുഴയിൽ വീണ്ടും മത്സരത്തിന് ഇറക്കിയിരിക്കുന്നത്. മലമ്പുഴയിൽ അട്ടിമറി വിജയം ലക്ഷ്യമിട്ട് സി കൃഷ്ണകുമാറിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന എ സുരേഷിനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്.
മലമ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ എൻ എ നെല്ലിക്കുന്ന് 12901 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 1982 മുതൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലമാണ് കാസർകോട്. ബിജെപിയുടെ കെ ശ്രീകാന്താണ് 2021ൽ ഇവിടെ രണ്ടാമതെത്തിയത്. ഐഎൻഎൽ മത്സരിക്കുന്ന ഇവിടെ 2021ൽ എം എ ലത്തീഫായിരുന്നു രണ്ടാമതെത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാസർകോട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താൻ 26,375 വോട്ടിന്റെ ലീഡ് നേടിയിരുന്നു. ബിജെപിയുടെ എം എൽ അശ്വനി ഇവിടെ രണ്ടാമതെത്തിയിരുന്നു. സിപിഐഎമ്മിന്റെ എ വി ബാലൃഷ്ണനായിരുന്നു മൂന്നാമത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. എൻഡിഎ രണ്ടാമതും എൽഡിഎഫ് മൂന്നാമതുമാണ്.
സിറ്റിംഗ് എംഎൽഎ എൻ എ നെല്ലിക്കോടിന് പകരം ജില്ലാ നേതാവ് കല്ലട്ര മായിൻ ഹാജിയെയാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് എം എൽ അശ്വനിയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കോൺഗ്രസ് വിട്ടെത്തിയ യുവനേതാവ് ഷാനവാസ് പാദൂരിനെയാണ് ഇടത് മുന്നണി ഇവിടെ മത്സരത്തിന് ഇറക്കിയിരിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ 2019ലെ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വ്യക്തമായ മേൽക്കൈ ഇവിടെ നേടിയിരുന്നു. 2021ൽ 745 വോട്ടിനും 2016ൽ 89 വോട്ടിനുമായിരുന്നു ഇവിടെ മുസ്ലിം ലീഗിന്റെ വിജയം. ബിജെപി നേതാവ് കെ സുരേന്ദ്രനായിരുന്നു രണ്ട് വട്ടവും മഞ്ചേശ്വരത്ത് നിന്നുള്ള വിജയം വഴുതി പോയത്. സിപിഐഎമ്മാണ് ഇവിടെ മൂന്നാമതെത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാജ്മോഹൻ ഉണ്ണിത്താന് ഇവിടെ 17,258 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥി എം എൽ അശ്വിനിയാണ് ഇവിടെ രണ്ടാമതെത്തിയത്. സിപിഐഎം സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മൂന്നാമതായിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മഞ്ചേശ്വരം മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ബിജെപി ഇവിടെ രണ്ടാമതെത്തിയപ്പോൾ ഇടത് മുന്നണി മൂന്നാമതായിരുന്നു.
മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎ എകെഎം അഷ്റഫിനെയാണ് മുസ്ലിം ലീഗ് വീണ്ടും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കെ സുരേന്ദ്രൻ വീണ്ടും ബിജെപിക്കായി ഇവിടെ മത്സരരംഗത്തുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദയെയാണ് സിപിഐഎം ഇവിടെ മത്സരിപ്പിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
2025 തദ്ദേശ തെരഞ്ഞെടുപ്പ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ആറ്റിങ്ങൽ, കാട്ടാക്കട, തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലീഡ് ലഭിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളാണ് ഇവയെല്ലാം.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കു സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂർക്കാവിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 8162 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കഴക്കൂട്ടത്ത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 10,842 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ വി മുരളീധരൻ ഒന്നാമതെത്തിയിരുന്നു. സിപിഐഎമ്മിന്റെ വി ജോയ് ആയിരുന്നു ഇവിടെ രണ്ടാമതെത്തിയത്. 6,287 വോട്ടിന്റെ ലീഡായിരുന്നു 2024ൽ വി മുരളീധരൻ ഇവിടെ നേടിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളിധരന് 4,779 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
20224ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മണലൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് 8,013 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് 10,363 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി 14,117 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടിക നിയമസഭാ മണ്ഡലത്തിൽ സുരേഷ് ?ഗോപി 13,945 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
ഇരിങ്ങാലക്കുട
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി 13,945 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പുതുക്കാട് നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി 12,692 വോട്ടിന്റെ ലീഡ് നേടിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
ഇത്തവണ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ
Content Highlights: Kerala Assembly Election 2026 on April 9: After 0 seats in 2021, BJP's 2024 Thrissur Lok Sabha win and 2025 local body surges (including Thiruvananthapuram Corporation) signal momentum. How will LDF, UDF, and voters handle the rising NDA