ഗ്യാസ് ഏജന്‍സിയില്‍ അതിക്രമം; മാനേജരെയും ജീവനക്കാരെയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു

അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു

കൊച്ചി: എറണാകുളം മുണ്ടംവേലിയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. മുണ്ടംവേലിയിലുള്ള സൂപ്പർ ഫ്ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും മാനേജർക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം.

പ്രതി അറക്കൽ ഡെന്നിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് ഏജൻസി അടച്ചിട്ട് തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിയായ അറക്കൽ ഡെന്നിസ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗ്യാസ് ഏജൻസിയിൽ എത്തിയിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുട‍ർന്ന് കേസ് കൊടുക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതി ആക്രമിക്കാൻ ശ്രമിക്കുന്നത് മൂന്നാം തവണയാണെന്നും പ്രതിക്കെതിരെ കൃത്യമായ നടപടി വേണമെന്നും അത് വരെ സമരം തുടരുമെന്നും ജീവനക്കാർ പറഞ്ഞു.

Content Highlight : Gas agency employees attacked with a knife in Mundamveli, Ernakulam

To advertise here,contact us