തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുന്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അതിനുവേണ്ടി പല ചെപ്പടി വിദ്യകളും അവര്‍ കാണിക്കുന്നുണ്ടെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും പല തന്ത്രങ്ങളും മെനയുന്നുണ്ടെന്നും തുടര്‍ഭരണം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിശ്വാസികളെ സര്‍ക്കാര്‍ വെല്ലുവിളിച്ചെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ ജനം വിലയിരുത്തുമെന്നും ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ ജനം വിലയിരുത്തും. ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ കളളക്കളി തുടരുകയാണ്. സ്ത്രീ പ്രവേശനത്തില്‍ വ്യക്തതയോടെ സത്യവാങ്മൂലം നല്‍കിയിട്ടില്ല. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ വ്രണപ്പെടുത്തി. ആചാരങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും പ്രതിഫലിക്കും': വി എസ് ശിവകുമാര്‍ പറഞ്ഞു.
Content Highlights: aim of theCPI(M) and BJP underground alliance is to defeat Congress: VS Shivakumar