'കേരളത്തില്‍ ഒരു പി ബി മെമ്പര്‍ മാത്രമേ മത്സരിക്കുന്നുള്ളൂ; ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന് ജനങ്ങള്‍ക്കറിയാം'

രാവിലെ എണീറ്റാൽ നുണ പറയലാണ് വി ഡി സതീശന്റെ പണിയെന്നും എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തില്‍ ഒരു പി ബി മെമ്പര്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെന്നും തങ്ങള്‍ ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിച്ചാല്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് അത് ആരാണെന്ന് അറിയാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് പറയുന്നത് ആദര്‍ശപരമായി മുഖ്യമന്ത്രിയാരാണെന്നത് പറയുന്നില്ലാ എന്നാണ്. ആരാണെന്ന് അറിയാഞ്ഞിട്ടാണോ?. സുധാകരന്‍ പറഞ്ഞത് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആളാണെന്നാണ്. പി ജെ കുര്യനും പറഞ്ഞു ചെന്നിത്തലയാണെന്ന്. എന്നാല്‍ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പറഞ്ഞത് അതേപ്പറ്റി മിണ്ടരുതെന്നാണെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ എണീറ്റാൽ നുണ പറയലാണ് വി ഡി സതീശന്റെ പണി. അത് ഉറങ്ങും വരെ തുടരും. വി ഡി സതീശൻ വർഗീയതയ്ക്ക് എതിരാണെന്ന് പറഞ്ഞു നടക്കുന്നു. കെ എം ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം വി ഗോവിന്ദന്റെ വാക്കുകൾ

നേമത്തെ ബിജെപി അക്കൗണ്ട് സിപിഐഎം ആണ് പൂട്ടിച്ചത്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചത് എന്ന് മനസിലാവും. ആർഎസ്എസുമായി ബന്ധം ഉള്ള പാർട്ടി യുഡിഎഫാണ്. രാവിലെ എണീറ്റാൽ നുണ പറയലാണ് സതീശന്റെ പണി. അത് ഉറങ്ങും വരെ തുടരും. വി ഡി സതീശൻ വർഗീയതയ്ക്ക് എതിരാണെന്ന് പറഞ്ഞു നടക്കുന്നു. കെ എം ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. കെ എം ഷാജി വർഗീയവാദത്തിന്റെ മുഖമുദ്രയാണ്.

Content Highlights: m v govindan says pinarayi vijayan will be the chief minister

To advertise here,contact us