മലപ്പുറം: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം. വേങ്ങരയില്‍ കെ എം ഷാജിക്കല്ല, വി.ഡി. സതീശന് വേണ്ടി വോട്ട് ചെയ്യണമെന്ന് യോഗത്തില്‍ ആഹ്വാനമുണ്ടായി.
'ഷാജി നല്ലവനല്ലെങ്കിലും, കോണ്‍ഗ്രസിനെ എപ്പോഴും അധിക്ഷേപിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യും. ഈ വോട്ട് ഷാജിക്കല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിനുള്ള പിന്തുണയാണ്. സതീശനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും വോട്ട് രേഖപ്പെടുത്തുകയെന്നും ഗ്രൂപ്പ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
യോഗത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വേങ്ങരയില്‍ കെഎം ഷാജിയെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്.
Content Highlights: A Congress group meeting in Vengara