അബിൻ വർക്കിയെ SFI പ്രവർത്തകർ തടഞ്ഞതായി പരാതി; കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടഞ്ഞതെന്ന് വിശദീകരണം

എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ക്യാമ്പസില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു

പത്തനംതിട്ട: ആറന്മുള യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയെ കോഴഞ്ചേരി സെന്റ്‌തോമസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍ തടഞ്ഞതായാണ് പരാതി. എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ക്യാമ്പസില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.

എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്ത് മുദ്രാവാക്യം വിളിച്ചത് തടയുകയാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. മുദ്രാവാക്യം വിളിച്ചതില്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതായും എസ്എഫ്‌ഐ അറിയിച്ചു.

ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കുമ്മനം രാജശേഖരനാണ്.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രല്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights: A complaint has been filed that Aranmula UDF candidate Abin Varkey was stopped by SFI activists at St. Thomas College, Kozhencherry

To advertise here,contact us