'ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണമെന്നാണ് ആ​ഗ്രഹം': കൃഷ്ണപഭ

എൻഡിഎയുടെ ഭാ​ഗമായി നിൽകുന്ന ട്വൻ്റി ട്വൻ്റി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വിളിച്ചെങ്കിലും പോകാൻ തയ്യാറായില്ലെന്നാണ് നടി കൃഷ്ണപ്രഭ പ്രതികരിച്ചത്

തിരുവനന്തപുരം: ലക്ഷ്മിപ്രിയ, വീണാ നായർ എന്നിവർക്ക് പിന്നാലെ തന്നെയും ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നുവെന്ന് പറഞ്ഞ് നടി കൃഷ്ണപ്രഭ. എൻഡിഎയുടെ ഭാ​ഗമായി നിൽകുന്ന ട്വൻ്റി ട്വൻ്റി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വിളിച്ചെങ്കിലും പോകാൻ തയ്യാറായില്ലെന്നാണ് നടി കൃഷ്ണപ്രഭ പ്രതികരിച്ചത്. മത്സരിക്കുന്നയാൾക്ക് ബോധം വേണമല്ലോ. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നാണ് നടി പറഞ്ഞത്. എൻ്റെ സുഹൃത്തുക്കൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്. ആ നാടിനായി ഊണും ഉറക്കവും മാറ്റി വെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവരു നിന്നാലാണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നത്.

എൽഡിഎഫ് വീണ്ടും വരണമെന്നാണ് എൻ്റെ ആ​ഗ്രഹം. എൽഡിഎഫിൻ്റെ പിആറിന് വേണ്ടിയല്ല പറയുന്നതെന്നും നടി കൃഷ്ണപ്രഭ പറഞ്ഞു. കലാകാരിയെന്നനിലയിൽ നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. കൊവിഡ് സമയത്ത് കലാകാരന്മാർക്ക് സർക്കാർ നല്ല പിന്തുണ നൽകിയിരുന്നു. എന്റെ കേരളം പോലുള്ള ഷോകൾ നടന്നു, ഞാൻ തന്നെ മൂന്ന്, നാല് ജില്ലകളിൽ ഷോകള്‍ ചെയ്തു. ഇഷ്ടം പോലെ പ്രോ​ഗ്രാംസ് കിട്ടിയെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോയെന്നും കൃഷ്ണപ്രഭ പ്രതികരിച്ചു.

Content Highlights: Actress Krishnaprabha said that after Lakshmipriya and Veena Nair, Twenty Twenty Party approached her to contest

To advertise here,contact us