ഞങ്ങളുടെ വീടുകളിൽ വോട്ട് ചോദിക്കാൻ വരുമോ? ചെറിയ പെൺകുട്ടികൾ ഉള്ളതല്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്:ശിവൻകുട്ടി

അഘോരിമാർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിൽ അഘോരി സ്വാമിമാർ പങ്കെടുത്തതിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻ കുട്ടി. അഘോരികൾ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും പക്ഷെ മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അഘോരിമാർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.

അഘോരിമാർ വന്നതിൽ ജനങ്ങളും പ്രതികരിച്ചെന്ന് ശിവൻ കുട്ടി പറഞ്ഞു. ഞങ്ങളുടെ വീടുകളിൽ വോട്ട് ചോദിക്കാൻ വരുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നതെന്നും ചെറിയ പെൺകുട്ടികളൊക്കെ ഉള്ളതാണെന്നും ജനങ്ങൾ പറഞ്ഞെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

നിയമ സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാ​ഗമായാണ് ഇന്നലെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനായി അഘോരി സ്വാമിമാർ എത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സ്വമിമാരാണ് ഇവിടെ എത്തിയത്. യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിൻ്റെ നിർദേശ പ്രകാരമാണ് സ്വാമിമാർ നേമത്തെത്തിയത്.

Content Highlights: LDF candidate V Sivankutty mocks Aghori Swamis for campaigning for BJP candidate Rajeev Chandrasekhar

To advertise here,contact us