കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രർക്ക് വേണ്ടി യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് പറഞ്ഞ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡൻ്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. യുഡിഎഫിൽ നിന്ന് ഇനിയൊരു പൊട്ടിത്തെറി ആരും പ്രതീക്ഷിക്കേണ്ടന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയ പൊട്ടിത്തെറി നടക്കാൻ പോകുന്നത് എൽഡിഎഫിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇത്തവണ നിയമ സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൻ്റെ 140 സ്ഥാനാർത്ഥികളും പ്രചാരണത്തിൻ്റെ ഭാഗമായി ഫീൽഡിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പാർട്ടിക്കുള്ളിൽ പിണക്കങ്ങൾ കുറവാണെന്നും പഴയ പോലെ പൊട്ടിത്തെറികളൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുറെയധികം ഗോവിന്ദന്മാരും കുഞ്ഞികൃഷ്ണൻമാരും സുധാകരന്മാരും ഫലപ്രഖ്യാപനം കഴിയുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡൻ്റ് വിഷ്ണുനാഥ് പറയുകയുണ്ടായി.
നിയമസഭ തെരഞ്ഞെടുപ്പിനായി കുണ്ടറയിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. കുണ്ടറ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എസ് എൽ സജികുമാറും എൻഡിഎ സ്ഥാനാർത്ഥിയായി റോബിൻ രാധാകൃഷ്ണനുമാണ് മത്സരിക്കുന്നത്. ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മാസം 23 തീയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
Content Highlights: Congress Working Committee President P.C. Vishnunath said that UDF workers will come forward for the general independent candidates