ആദ്യം എത്തിയത് LDF സ്ഥാനാർത്ഥി, വിളിച്ചത് BJPയുടെ പത്മജയെ; നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ തൃശ്ശൂരിൽ തർക്കം

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെയാണ് സംഭവം

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ തൃശ്ശൂരിൽ തർക്കം. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നവരാണ് വരണാധികാരിക്ക് മുന്നിൽ തർക്കം ഉന്നയിച്ചത്.

ആദ്യം എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനെ വിളിക്കുന്നതിന് പകരം ബിജെപി സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിനെ പത്രിക സമർപ്പിക്കാൻ വിളിച്ചതോടെയാണ് എൽഡിഎഫ് പ്രതിനിധികൾ തർക്കം ഉന്നയിച്ചത്.

പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ പത്രിക സമർപ്പണത്തിന് അവസരം നൽകിയതോടെ തർക്കം അവസാനിക്കുകയായിരുന്നു. അതേസമയം മാർച്ച് 23വരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. ഇതിനിടയിൽ ഞായറാഴ്ച അവധി ദിനം വരുന്നതോടെ സ്ഥാനാർത്ഥികളെല്ലാം പത്രിക സമർപ്പിക്കാനുള്ള തിടുക്കത്തിലാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

Content Highlights: Controversy in Thrissur during nomination submission for assembly elections

To advertise here,contact us