കൊച്ചി: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന് ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ലെന്നും അടുത്തറിയുന്നവര്‍ക്ക് പിഷാരടിയുടെ കഴിവുകളെക്കുറിച്ച് ബോധ്യമുണ്ടെന്നും നടന് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.
പിഷാരടി എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ താന്‍ വരുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹമേ തന്റെ മനസിലില്ല. തനിക്ക് സിനിമ തന്നെയാണ് വലുത്. അതുമായി മുന്നോട്ട് പോകുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
ആസിഫ് അലിയുടെ വാക്കുകള്‍
പ്രിയപ്പെട്ടവര്‍ക്കു വേണ്ടി, പരിചയമുള്ളവര്ക്കുവേണ്ടി, വിശ്വാസം ഉള്ളവര്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങും. ഇതുവരെ അതുസംബന്ധിച്ച് ആരും വിളിച്ചിട്ടില്ല. അവരുടെ കഴിവുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഞാന്‍ സഹായകമാകുമെങ്കില്‍ തീര്‍ച്ചയായും ഇറങ്ങും. പിഷാരടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല. പിഷാരടിക്ക് എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ ഞാന്‍ വരും. മത്സരിക്കണമെന്ന ആഗ്രഹമേ എന്റെ മനസിലില്ല, സിനിമയുമായി മുന്നോട്ട് പോകും.
Content Highlights: Asif Ali says he will definitely go for campaign for Ramesh Pisharody if he calls him