പാറശാലയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിമതനായി മത്സരത്തിനൊരുങ്ങുന്നു

2016 മുതല്‍ സി കെ ഹരീന്ദ്രനാണ് മണ്ഡലത്തെ പ്രതീനിധീകരിക്കുന്നത്.

തിരുവനന്തപുരം: പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി വിമതനീക്കം. മുന്‍ എംഎല്‍എ എ ടി ജോര്‍ജാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. നെയ്യാറ്റിന്‍കര സനലിനെയാണ് ഇപ്പോള്‍ മണ്ഡലത്തില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് എ ടി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എയായത്. 2016ല്‍ മണ്ഡലത്തില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മണ്ഡലത്തില്‍ താന്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം താന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നാണ് എ ടി ജോര്‍ജിന്റെ വാദം.

2016 മുതല്‍ സി കെ ഹരീന്ദ്രനാണ് മണ്ഡലത്തെ പ്രതീനിധീകരിക്കുന്നത്. 2021ല്‍ 25828 വോട്ടുകള്‍ക്കായിരുന്നു ഹരീന്ദ്രന്റെ വിജയം.

Content Highlights: Former Congress MLA in Parassala constituency preparing to contest as an independent

To advertise here,contact us