തൃശ്ശൂർ: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടെ ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രവർത്തനങ്ങൾ. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഗുരുവായൂരിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. ആഗ്രഹിച്ചതും പ്രവർത്തനം തുടങ്ങിയതും കൊടുങ്ങല്ലൂരാണെങ്കിലും ഗുരുവായൂരാണ് നിയോഗമെന്നും കൂടെയുണ്ടാകണമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ന്നാ പിന്നെ മ്മക്ക് അങ്ങട് തുടങ്ങാല്ലേ..?ആഗ്രഹിച്ചതും പ്രവർത്തനം തുടങ്ങി വച്ചതും മധ്യകേരളത്തിന്റെ കാവി കോട്ടയായ കൊടുങ്ങല്ലൂർ എങ്കിലും.. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി നിയോഗം ഹിന്ദുവിന്റെ പുണ്യഭൂമി ഗുരുവായൂരിലേക്ക്.. കൂടെ ഉണ്ടാവണം എന്നും കട്ടക്ക് കൂടെ നിൽക്കുന്ന ചങ്കുകൾ… എന്നാണ് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്. സിപിഐഎമ്മിന്റെ എന്‍ കെ അക്ബറാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ. 77,072 വോട്ടുകളായിരുന്നു എന്‍ കെ അക്ബറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ എ ഖാദറിന് 58,804 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിലീപ് നായര്‍ക്ക് 6294 വോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പിലാറ്റിയിലെ 1 മുതല്‍ 4വരെയും 13 മുതല്‍ 46 വരെയുള്ള 38 ഡിവിഷനുകളും, ചാവക്കാട് മുന്‍സിപ്പാലിറ്റി, എങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം. 1957ലാണ് ഗുരുവായൂര്‍ മണ്ഡലം നിലവില്‍ വന്നത്. 2021ലെ വോട്ടര്‍പട്ടിക പ്രകാരം 211401 ആണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം.
Content Highlights: Adv. B Gopalakrishnan will contest from Guruvayur as NDA candidate in the 2026 Kerala Assembly elections