MBBS വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ച സംഭവം: മറ്റൊരു വാഹനം ഇടിച്ചിട്ടുവെന്ന സംശയവുമായി നാട്ടുകാര്‍

മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നടന്ന വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. എംബിബിഎസ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അഭിനവ്, അഭിയാന്‍, എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ മൂന്ന് പേര്‍ക്കും മരണം സംഭവിച്ചു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.

മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. മലബാര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മൂവരും.

Content Highlights: Natives expressed concern over road accident death of MBBS students in Koyilandi

To advertise here,contact us