കടുത്തുരുത്തിയിൽ ട്വിസ്റ്റ്; കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥിയായി നി‍ർമ്മല ജിമ്മി മത്സരിച്ചേക്കും

സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാനഘട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥിയായി നി‍ർമ്മല ജിമ്മി മത്സരിച്ചേക്കും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാനഘട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി മത്സരിക്കാനാണ് സാധ്യത. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് നിർമ്മല ജിമ്മി. കടുത്തുരുത്തിയിലെ സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചാൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാവാന്‍ സാധ്യത

Content Highlight: Nirmala Jimmy may contest as Kerala Congress M candidate from Kaduthuruthy in the Legislative Assembly elections

To advertise here,contact us