തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന് അതിവേഗം സ്ഥാനാർത്ഥികളെ നിർണയിക്കാൻപോലും സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരനുണ്ടാക്കിയ കുഴപ്പമൊന്നും ഇതുവരെ തീർന്നിട്ടില്ലെന്നും കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ് അദ്ദേഹമെന്നും ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു.
കോൺഗ്രസിന്റെ നിരവധി സീറ്റുകളിലെ അവസ്ഥ അതാണ്. അവർക്കിടയിലെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല. അവർക്ക് വേഗം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സാധിക്കില്ല. ഇനി തീരുമാനിച്ചാൽതന്നെ മുന്നോട്ട് പോകാൻ കുറേയേറെ സമയമെടുക്കും. മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾക്ക് ത്വരയാണ്. അതിന്റെ ഭാഗമായി പടലപിണക്കങ്ങളുമുണ്ട്. എല്ലാം കൊണ്ടും ഇവർക്ക് ഈ ഭരണം നടത്താൻ ആകില്ലെന്ന് ജനം മനസിലാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ജി സുധാകരന്റേത് ഒരു വിഷയമേ അല്ല. അദ്ദേഹം ഈ പാർട്ടിയിലേ ഇല്ല, അദ്ദേഹം സ്വയം ഈ പാർട്ടി വിട്ട് പോയതാണ്. അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. 26 ദിവസം കൊണ്ട് കേരളത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കും. മൂന്നാമതും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPIM state secretary MV Govindan says Congress is not even able to decide candidates quickly