തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളിധരന്, വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനും പാലക്കാട് ശോഭാ സുരേന്ദ്രനും തൃശൂരില്‍ പത്മജാ വേണുഗോപാലും ഒറ്റപ്പാലത്ത് മേജര്‍ രവിയും മത്സരിക്കും.
സിപിഐഎം വിട്ട എസ് രാജേന്ദ്രന് ദേവികുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. പൂഞ്ഞാറില്‍ പിസി ജോര്‍ജും പാലായില്‍ ഷോണ്‍ ജോര്‍ജുമാണ് മത്സരിക്കുന്നത്. 47-ല്‍ ഏഴുപേര്‍ വനിതകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
നേമം - രാജീവ് ചന്ദ്രശേഖര്‍
കഴക്കൂട്ടം - വി.മുരളീധരന്
കാട്ടാക്കട - പി.കെ കൃഷ്ണദാസ്
വട്ടിയൂര്‍ക്കാവ് - ആര്.ശ്രീലേഖ
പാലക്കാട് - ശോഭ സുരേന്ദ്രന്
തൃശ്ശൂര്‍ - പത്മജ വേണുഗോപാല്‍
കാഞ്ഞിരപ്പള്ളി - ജോര്‍ജ് കുര്യന്
മഞ്ചേശ്വരം - കെ സുരേന്ദ്രന്
ചാത്തന്നൂര്‍ - ബി ബി ഗോപകുമാര്‍
അമ്പലപ്പുഴ - അരുണ്‍ അനിരുദ്ധന്
കരുന്നാഗപ്പള്ളി - ജിതിന് ദേവ്
തിരുവല്ല - അനൂപ് ആന്റണി
പാല - ഷോണ്‍ ജോര്‍ജ്
പൂഞ്ഞാര്‍ - പി.സി ജോര്‍ജ്
ചെങ്ങന്നൂര്‍ -വി ഗോപകുമാര്‍
ഹരിപ്പാട് - സന്ദീപ് വചസ്പതി
ചാത്തന്നൂര്‍ - ബി.ബി ഗോപകുമാര്‍
അമ്പലപ്പുഴ - അരുണ്‍ അനിരുദ്ധന്
കരുന്നാഗപ്പള്ളി - ജിതിന് ദേവ്
മണലൂര്‍ - കെ.കെ അനീഷ്
ഒറ്റപ്പാലം - മേജര്‍ രവി
കോഴിക്കോട് സൗത്ത് - ടി. റനീഷ്
കോഴിക്കോട് നോര്‍ത്ത് - നവ്യ ഹരിദാസ്
ബേപ്പൂര്‍ - പ്രകാശ് ബാബു
Content Highlights: BJP announces first phase candidate list