പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; തൃശൂരിൽ കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്

തൃശൂര്‍: പുതുക്കാട് പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജു പുവ്വത്തൂക്കാരന്‍, അഭിമന്യു, അഭിജിത് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഐഎം പ്രവര്‍ത്തകരായ മിഥുന്‍, വിഷ്ണു, വിശാല്‍, സമിന്‍ലാല്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു.

Content Highlights: Dispute over poster placement; Congress-CPIM clash in Thrissur, 7 injured

To advertise here,contact us