അലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് പൊലീസ് അറിഞ്ഞിരുന്നു, എന്നാൽ അവഗണിച്ചു; ഇന്റലിജൻസ്‌ വിവരത്തിന് പുല്ലുവില

അലുവ അതുലിന്റെ കൊലപാതകത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ്‌ വിവരം ലഭിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് ഈ നിർദേശം അവഗണിക്കുകയായിരുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

ജിം സന്തോഷ് കൊലക്കേസ് പ്രതിയാണ് അലുവ അതുൽ. 2025 മാർച്ച് 27ന് നാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടി കൊന്നത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പൊലീസ് പിടികൂടുന്നത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് ഇന്ന് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് കടത്തൂര്‍ ടീം വെട്ടിക്കൊന്നത്.

Content Highlights: The murder of gangster Aluva Athul has triggered controversy after reports emerged that police had received prior intelligence warning about a possible attack. Despite the alert, authorities allegedly failed to take preventive action, raising serious questions about lapses in security and intelligence response

To advertise here,contact us