'നാല് തവണ വിജയിച്ചു, ഇനി പുതിയ തലമുറയ്ക്ക് വഴിമാറുന്നു'; മത്സരിക്കാന്‍ ഇല്ലെന്ന് കെ പി മോഹനന്‍ എംഎല്‍എ

മത്സരിക്കാന്‍ ഇല്ലെന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

കൂത്തുപറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ പി മോഹനന്‍ എംഎല്‍എ. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് കഴിഞ്ഞു. നാല് തവണ വിജയിച്ചു. ഇനി പുതിയ തലമുറക്ക് വഴിമാറുന്നുവെന്നും കെ പി മോഹനന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മത്സരിക്കാന്‍ ഇല്ലെന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 മുതല്‍ കെ പി മോഹനന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. അന്ന് യുഡിഎഫിനൊപ്പമായിരുന്നു. അന്ന് വിജയിച്ചെങ്കിലും 2016-ല്‍ കെ കെ ശൈലജയോട് തോറ്റു. 2021ല്‍ എല്‍ഡിഎഫിനൊപ്പമെത്തി വീണ്ടും വിജയിച്ചു. 70626 വോട്ടുകളാണ് അന്ന് കൂത്തുപറമ്പില്‍ ലഭിച്ചത്.

കൂത്തുപറമ്പ് നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ജെഡിക്കുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കെ പി മോഹനന് ഇനി അവസരം നല്‍കരുതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Content Highlights: KP Mohanan MLA says he will not contest in the assembly elections

To advertise here,contact us